കെ.എസ്.എസ്.പി.എ : എം.പി.വേലായുധൻ പ്രസിഡന്റ്: രാജൻ കുരുക്കൾ ജനറൽ സെക്രട്ടറി
ആലപ്പുഴ : നാലു ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സമ്മേളനം സമാപിച്ചു.
നിലവിലെ ജനറൽ സെക്രട്ടറി എം.പി.വേലായുധനെ സംസ്ഥാന പ്രസിഡന്റായും ട്രഷറർ ആർ.രാജൻ കുരുക്കളെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പി.ഗോപാലകൃഷ്ണൻ നായരാണ് ട്രഷറർ. കെ.വി.മുരളി, ടി.എസ്.സലീം, വി.മധുസൂദനൻ, നദീറ സുരേഷ്, ആർ.കുമാരദാസ്, സി.ബാലൻ, എസ്.മധുസൂദനൻ പിള്ള, ടി.വി.ഗംഗാധരൻ, ടി.വിനയദാസ്, വി.എ.ലത്തീഫ്, പി.സി.വർഗീസ്(വൈസ് പ്രസിഡന്റുമാർ), കെ.സി.വരദരാജൻ പിള്ള, ജോർജ് പി.അബ്രഹാം, ടി.വനജ, ടി.എസ്.രാധാമണി, എസ്.സുകുമാരൻ നായർ, കോട്ടാത്തല മോഹനൻ, തെങ്ങും കോട് ശശി, എം.സുജയ്, ടി.എം.കുഞ്ഞിമൊയ്തീൻ, എൻ.ഹരിദാസൻ , കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ (സെക്രട്ടറിമാർ), എം.വാസന്തി(വനിതാ ഫാറം പ്രസിഡന്റ്), കെ.സരോജിനി(സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.