അമ്പലത്തറ എം.കെ.രാജന്റെ ഭാര്യ തൃപ്‌തി രാജൻ നിര്യാതയായി
Friday 24 January 2025 4:00 AM IST
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും സേവനം യു.എ.ഇ ചെയർമാനുമായ അമ്പലത്തറ എം.കെ.രാജന്റെ ഭാര്യ അമ്പലത്തറ എ.ആർ.എ 75ൽ തൃപ്‌തി രാജൻ (62) നിര്യാതയായി. മകൻ: ചിരാഗ് (ബിസിനസ്), മരുമകൾ: ഡോ. ഐശ്വര്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്. മന്ത്രി ജി.ആർ.അനിൽ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ഗുരുപ്രസാദ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ, ചാണ്ടി ഉമ്മൻ, എം.വിൻസന്റ്, എ.ഡി.ജി.പി പി.വിജയൻ, പി.ജയരാജൻ, കെ.മുരളീധരൻ, സി.ദിവാകരൻ, വി.എസ്.ശിവകുമാർ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.