'എന്നെയൊന്ന് തട്ടിച്ചോളൂ' എന്ന നിലയിൽ ആളുകൾ

Friday 24 January 2025 2:20 AM IST

□സൈബർ തട്ടിപ്പിനെക്കുറിച്ച് സഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: എന്നെ ഒന്ന് തട്ടിച്ചോളൂ എന്നതാണ് നമ്മുടെ ആളുകളുടെ നിലയെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സൈബർ തട്ടിപ്പുകൾ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. നിരവധി ബോധവത്കരണങ്ങൾ നടത്തിയെങ്കിലും ഫലവത്താകാത്ത സ്ഥിതിയാണ്. ഫോൺകോളുകൾ, ആപ്പുകൾ, വെബ് ലിങ്കുകൾ, വാട്സ് ആപ്പ് ഹാൻഡിലുകൾ എന്നിങ്ങനെ തട്ടിപ്പുകൾക്ക് വിവിധ മാർഗങ്ങളുണ്ട്. സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനായി പൊലീസിന്റെ സൈബർ വാൾ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ തട്ടിപ്പുകൾ തടയാനാകുമെന്നാണ് പ്രതീക്ഷ. സൈബർ പട്രോളിംഗിലൂടെ 29850 വെബ്‌സൈറ്റുകൾ, 843 ഓൺലൈൻ ആപ്പുകൾ, 4761ലോൺ ആപ്പ് വെബ്‌സൈറ്റുകൾ, 21,696 സോഷ്യൽ മീഡിയ തട്ടിപ്പുകൾ എന്നിവ പൊലീസ് നിർവീര്യമാക്കി. തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 15,990 സിം കാർഡുകൾ, 45000 ഉപകരണങ്ങൾ, 41,375 ബാങ്ക് അക്കൗണ്ടുകൾ എന്നിവ പ്രവർത്തനരഹിതമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.