നടി കേസ്: അന്തിമ വാദം തുടങ്ങി

Friday 24 January 2025 2:24 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. നടൻ ദിലീപ് ഉൾപ്പെട്ട കേസിന്റെ അവസാനഘട്ട വിചാരണയുടെ ഭാഗമായുള്ള വാദമാണ് പൂർത്തിയായത്. ഒന്നാംപ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ അന്തിമവാദം ഇന്നലെ ആരംഭിച്ചു. വാദം ഇന്നും തുടരും.
അന്തിമവാദത്തിനുശേഷം വിധി പറയാനുള്ള തീയതി കോടതി തീരുമാനിക്കും. 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. എട്ടാംപ്രതി ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ വിചാരണ നേരിടുന്നത്.