' ദി ട്രാപ് 'നാടകം ഇന്ന്

Saturday 25 January 2025 4:32 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട് ' ദി ട്രാപ് ' എന്ന നാടകം ഇന്ന് വൈകിട്ട് 6ന് തൈക്കാട് 'ഗണേശം' ഓഡിറ്റോറിയത്തിൽ നടക്കും.ടി.എം.എബ്രഹാം 1980ൽ പ്രസിദ്ധീകരിച്ച ' കൊഴുത്ത കാളക്കുട്ടി ' എന്ന നാടകത്തിന്റെ സ്വതന്ത്ര പുനരാഖ്യാന രചനയാണ് ' ദി ട്രാപ് '. അഭിനയയുടെ ഡയറക്ടർ ഡി.രഘൂത്തമന്റെ മേൽനോട്ടത്തിൽ ഡോ.വൈ.സി.തമ്പി രാജാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.