'ജ്ഞാനസ്നാനം' പുസ്തക ചർച്ച

Saturday 25 January 2025 12:13 AM IST
'ജ്ഞാനസ്നാനം' പുസ്തക ചർച്ച വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയറും മലയാള - കേരള പഠനവകുപ്പും സംഘടിപ്പിച്ച സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്നാനം' പുസ്തക ചർച്ച വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തെ മുഴുവൻ കൈപിടിച്ചു നടന്ന ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഗാന്ധിജിയുടെ വിശുദ്ധി ഉൾക്കൊള്ളുന്നതാണ് സുഭാഷ് ചന്ദ്രന്റെ കഥയെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പിന്റെ സത്യവുമായി മുങ്ങിനിവർന്ന ഗാന്ധിജി നടന്ന മണ്ണിൽ ചവിട്ടി നമസ്കരിച്ച ശേഷമാണ് കഥയ്ക്ക് 'ജ്ഞാനസ്നാനം' എന്ന് പേരിട്ടതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഗാന്ധി ചെയർ വിസിറ്റിംഗ് പ്രൊഫ. ഡോ. ആർസു അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ.വി.എം ദിവാകരൻ, ഡോ.കെ.എം. അനിൽ, ആർ.എസ്. പണിക്കർ, പി. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു.