അങ്കണവാടി കലോത്സവം
Saturday 25 January 2025 12:28 AM IST
ഇലഞ്ഞി : ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ ബാലികാ ദിനത്തിൽ പഞ്ചായത്തിലെ 16 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കലോത്സവം നടത്തി. 125 കുട്ടികൾ പങ്കെടുത്തു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷേർളി ജോയി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മോളി എബ്രഹാം, മാജി സന്തോഷ്, ജിനി ജിജോയ്, ഐ.സി.ഡി.എസ് കോഓർഡിനേറ്റർ ബിനു തോമസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു. പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.