നരഭോജി കടുവയ്ക്കായി നിരീക്ഷണം ശക്തം

Saturday 25 January 2025 12:40 AM IST

കൽപ്പറ്റ: പഞ്ചാര കൊല്ലിയിൽ രാധ കൊല്ലപ്പെട്ട മേഖലയിൽ കൂട് സ്ഥാപിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

കടുവയുടെ കാൽപ്പാടുകൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. കാൽപ്പാടിൽനിന്നും കടുവയെ തിരിച്ചറിയാനായി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തത്. അതിനുശേഷം കടുവയുടെ സാന്നിദ്ധ്യമുണ്ടായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

വനമേഖലയോട്‌ ചേർന്നുള്ള തോട്ടങ്ങളിലാണ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നത്. കടുവ ജനവാസമേഖലയോട്‌ചേർന്ന് തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്. ദൗത്യത്തിന്‌ പൊലീസിന്റെ സഹായവും വനവകുപ്പ്‌ തേടിയിട്ടുണ്ട്.