ശബരിമല: ദേവസ്വം ബോർഡിന് അഭിനന്ദനം

Saturday 25 January 2025 12:00 AM IST

തിരുവനന്തപുരം: ശബരിമലയിൽ ചരിത്രത്തിലെ തന്നെ മികച്ച മണ്ഡലകാല നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസൂത്രണ മികവാണെന്ന് ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ. മികച്ച ഏകോപനം ഉറപ്പാക്കിയതിന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരെ അഭിനന്ദിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ സുരേഷ് കുമാർ, ജയപ്രകാശ്. ജെ, ദേവസ്വം ബോർഡ് കോമ്പൗണ്ട് കമ്മിറ്റി പ്രസിഡന്റ് ബിജുനാഥൻപിള്ള, സെക്രട്ടറി ദിലീപ് വണ്ടന്നൂർ എന്നിവർ പങ്കെടുത്തു.

ദേ​വ​സ്വം​ ​ബോ​‌​ർ​ഡ് പെ​ൻ​ഷ​ൻ​ ​ന​ട​പ​ടി ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പെ​ൻ​ഷ​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യ​ണ​മെ​ന്ന് ​പെ​ൻ​ഷ​നേ​ഴ്സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നി​ല​വി​ൽ​ ​പെ​ൻ​ഷ​ൻ​ ​റി​വി​ഷ​ൻ,​​​ ​ഡി.​എ​ ​എ​ന്നി​വ​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​അ​യ്യാ​യി​ര​ത്തോ​ളം​ ​പെ​ൻ​ഷ​ൻ​കാ​ർ​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​ആ​സ്ഥാ​ന​ത്ത് ​നേ​രി​ട്ട് ​എ​ത്തേ​ണ്ട​ ​സ്ഥി​തി​യാ​ണ്.​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​വും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്ത​തു​ ​പോ​ലെ​ ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കൂ​ടി​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യ​ണ​മെ​ന്ന് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ഷാ​ജി​ ​ശ​ർ​മ്മ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ന​യ​റ​ ​ച​ന്ദ്ര​ൻ,​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​ടി.​ച​ന്ദ്ര​ൻ,​ ​ട്ര​ഷ​റ​ർ​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

പ​രീ​ക്ഷാ​ഹാ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ഫോ​ൺ​ ​വി​ല​ക്കി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി,​​​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​​​ ​വി.​എ​ച്ച്.​എ​സ്.​സി​ ​പൊ​തു​പ​രീ​ക്ഷാ​ഹാ​ളി​ൽ​ ​ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​ക​ർ​ശ​ന​മാ​യി​ ​വി​ല​ക്കി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഉ​ത്ത​ര​വ്.​ 2024​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​(​വൊ​ക്കേ​ഷ​ണ​ൽ​)​ ​​​വി​ഭാ​ഗം​ ​പൊ​തു​പ​രീ​ക്ഷ​യ്ക്കി​ടെ​ ​സ​ർ​ക്കാ​ർ​ത​ല​ ​ഇ​ൻ​സ്‌​പെ​ക്‌​ഷ​ൻ​ ​സ്‌​ക്വാ​ഡ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​യ​തി​ന് ​തു​ട​ർ​ന്നാ​ണി​ത്.

ദേ​വ​സ്വം​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ 2022​-​ 23​ ​വ​ർ​ഷ​ത്തെ​ ​ക​ണ​ക്കു​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​കോ​ളേ​ജു​ക​ൾ​ക്കും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​നോ​ട്ടീ​സ​യ​ച്ചു.​ ​ക​ണ​ക്കു​ക​ൾ​ ​അ​ടു​ത്ത​വ​ർ​ഷം​ ​സെ​പ്തം​ബ​ർ​ 30​ ​നോ​ ​അ​തി​നു​ ​മു​ൻ​പോ​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​അ​പാ​ക​ത​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് 14​ ​ഓ​ഫീ​സു​ക​ൾ​ ​ന​ൽ​കി​യ​ ​ക​ണ​ക്കു​ക​ൾ​ ​അ​ക്കൗ​ണ്ട്സ് ​വി​ഭാ​ഗം​ ​മ​ട​ക്കി.​ ​എ​ന്നാ​ൽ​ ​വീ​ണ്ടും​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന​കം​ ​ക​ണ​ക്കു​ക​ൾ​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ​ക​ട​ക്കു​മെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.

കേ​ര​ള​കൗ​മു​ദി​ ​നോൺ ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ. വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ 55​-ാ​മ​ത് ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​പാ​ള​യം​ ​ഹ​സ​ൻ​ ​മ​ര​യ്ക്കാ​ർ​ ​ഹാ​ളി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​ബാ​ല​ഗോ​പാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സി.​കെ.​ഹ​രീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​സാ​ബു,​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എ​സ്.​ആ​ർ.​അ​നി​ൽ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.​ ​തു​ട​ർ​ന്ന് ​ന​ട​ക്കു​ന്ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ.​ഐ.​ടി.​യു.​സി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വെ​ട്ടു​കാ​ട് ​സോ​ള​മ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​ര​ണ​വും​ ​പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ക്കും.