ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ വീട്ടിലും പരിശോധന

Saturday 25 January 2025 12:10 AM IST

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് പ്രതി ചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ വീട്ടിലും ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ കേസിന് ഗുണകരമാകുന്ന രേഖകളൊന്നും കണ്ടെടുക്കാനായില്ലെന്നാണ് വിവരം.

ക്രൈംബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും സംയുക്ത ടീമാണ് കേസന്വേഷണം നടത്തുന്നത്. സുൽത്താൻ ബത്തേരി ഡിവൈ എസ്.പി കെ. കെ. അബ്ദുൾ ഷെരീഫാണ് സംഘത്തലവൻ.സുരക്ഷാപ്രശ്നങ്ങളാൽ പുത്തൂർ വയലിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് എം.എൽ.എയെ ചോദ്യം ചെയ്തത്. എം എൽ എ ഒഴിച്ചുള്ള മറ്റ് രണ്ട് പേരുടെയും ചോദ്യം ചെയ്യൽ 20 മുതൽ 22 വരെയായി നടന്നു. എം.എൽ.എ ഇന്നു കൂടി അന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. സാങ്കേതികമായി എം.എൽ.എ യുടെ അറസ്റ്റ് ഇന്നുണ്ടാകും.ജാമ്യം

കിട്ടിയതിനാൽ വിട്ടയയ്ക്കും.