യു.പി, വനിത വായന മത്സരം

Saturday 25 January 2025 6:13 PM IST

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ യു.പിസ്ക്കൂൾ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തിയ താലൂക്ക് തല വായന മത്സരം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി, താലൂക്ക് എക്സിക്യുട്ടിവ് മെമ്പർ എം.എ. എൽദോസ്, ചീഫ് ഇൻവിജിലേറ്റർ അനീഷ് പി.ചിറക്കൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സി.എൻ.കുഞ്ഞുമോൾ , ജയ്സൺ കക്കാട് , ദിവ്യ സുധാമോൻ , സിന്ധു കിഴുമുറി, ബിനി മുരളീധരൻ എന്നിവർ സംസാരിച്ചു.