ജനറൽ ബോഡി യോഗം

Sunday 26 January 2025 12:29 AM IST

മണ്ണാർക്കാട്: മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും കമ്മിറ്റി തിരഞ്ഞെടുപ്പും യതീംഖാന ഹാളിൽ ചേർന്നു. എം.എം.ഒ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എം.ഒ.സി വർക്കിംഗ് പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പഴേരി ശരീഫ് ഹാജി കമ്മിറ്റി അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ടി.എ.സലാം മാസ്റ്റർ റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പുതുതായി തിരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ സി.മുഹമ്മദ് ബഷീർ, കൊളമ്പൻ ആലിപ്പുഹാജി, കെ.പി.ബാപ്പുട്ടി ഹാജി, കപൂരൻ അബ്ദുൾ സമദ് ഹാജി, സി.ബാപ്പു മുസ്ലിയാർ, അഡ്വ:ടി.എ.സിദ്ധീഖ്, സി.മുഹമ്മദ് അലി ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്വ.എൻ.ഷംസുദ്ധീൻ എം.എൽ.എ, മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള, റഷീദ് ഹാജി, കല്ലടി അബൂബക്കർ എന്നിവർ സാന്നിധ്യം അറിയിച്ചു. വൈസ് പ്രസിഡന്റ് ടി.ടി.ഉസ്മാൻ ഫൈസി നന്ദി രേഖപ്പെടുത്തി.