മധുരിക്കും ഓർമ്മകൾ വയോജന സംഗമം
Sunday 26 January 2025 12:12 AM IST
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ മിഷൻ കുടുംബശ്രീ, അജാനൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ മധുരിക്കും ഓർമ്മകൾ എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നാടകനടൻ എ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.വി. രത്ന കുമാരി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി. ഹരിദാസ് മുഖ്യാതിഥിയായി. സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർ ടി. ജയശ്രീ, സി.ഡി.എസ് മെമ്പർമാരായ പി.വി വസന്ത, എം. സന്ധ്യ, വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. വിനോദ് എന്നിവർ സംസാരിച്ചു. എ.ഡി.എസ് സെക്രട്ടറി കെ. സുമതി സ്വാഗതവും സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർ എം. ഷൈമ നന്ദിയും പറഞ്ഞു.