ഐ സി സിയുടെ മികച്ച ട്വന്റി 20 താരമായി ഇന്ത്യൻ പേസർ,​ മുൻനിര താരങ്ങളെ മറികടന്ന് നേട്ടം

Saturday 25 January 2025 9:10 PM IST

ദു​ബാ​യ് ​:​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​വി​ജ​യ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ ​പേ​സ​ർ​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ​നെ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച ​ ​ട്വ​ന്റി​-​ 20​ ​താ​ര​മാ​യി​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​ക്രി​ക്ക​റ്റ് ​കൗ​ൺ​സി​ൽ​ ​(​ഐ.​സി.​സി​)​ ​തി​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ക​ളി​ച്ച​ 18​ ​അ​ന്താ​രാ​ഷ്ട്ര​ ​ട്വ​ന്റി ​ 20​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 36​ ​വി​ക്ക​റ്റു​ക​ളാ​ണ് 25​ ​കാ​ര​നാ​യ​ ​അ​ർ​ഷ്ദീ​പ് ​നേ​ടി​യ​ത്.​ ​ഓസീസ് താരം ട്രാവിസ് ഹെഡ്,​ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്തർ റാസ,​ പാകിസ്ഥാൻ ബാറ്റർ ബാബർ അസം എന്നിവരെ മറികടന്നാണ് അർഷ്‌ദീപിന്റെ നേട്ടം.

ട്വ​ന്റി​ ​-​ 20​യി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റ് ​നേ​ടി​യ ​താ​ര​ങ്ങ​ളി​ൽ​ 5​-ാം​ ​സ്ഥാ​ന​ത്താ​ണ് ​അ​ർ​ഷ്ദീ​പ്.​ ​ലോ​ക​ ​ക​പ്പി​ൽ​ ​യു.​എ​സ് ​എ​ ​ക്കെ​തി​രെ​ ​പു​റ​ത്തെ​ടു​ത്ത​ 4​/9​ ​ആ​ണ് ​അ​ർ​ഷ് ​ദീ​പി​ന്റെ ​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം.​ ​ആ​കെ​ 17​ ​വി​ക്ക​റ്റ് ​നേ​ടി​ ​ആ​ ​ലോ​ക​ക​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​അ​ഫ്ഗാ​ന്റെ ​ ​ഫ​സ​ല്ല​ ​ ​ഫ​റൂ​ഖി​യ്ക്കൊ​പ്പം​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു​ ​അ​ർ​ഷ്ദീ​പ്.

ഐ.സി.സി ടി 20 ടീമിന്റെ ക്യാപ്ടനായി രോഹിത് ശർമ്മയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം രോഹിത് ശർമ്മയുടെ ക്യാപ്ടൻസിയിൽ ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയിരുന്നു.