മ​ൾ​ട്ടി​ ​അ​സെ​റ്റ് ​ഫ​ണ്ട് ​ഓ​ഫ​റു​മാ​യി എ​ൽ.​ഐ.​സി​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ട്

Sunday 26 January 2025 1:58 AM IST

കൊ​ച്ചി​:​ ​എ​ൽ.​ഐ.​സി​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ട് ​ബ​ഹു​വി​ധ​ ​ആ​സ്തി​ക​ൾ​ക്കാ​യി​ ​മ​ൾ​ട്ടി​ ​അ​സെ​റ്റ് ​അ​ലോ​ക്കേ​ഷ​ൻ​ ​ഫ​ണ്ട് ​ആ​രം​ഭി​ച്ചു.​ ​ഓ​ഹ​രി​ക​ളി​ലും​ ​ക​ട​പ്പ​ത്ര​ങ്ങ​ളി​ലും​ ​സ്വ​ർ​ണ​ത്തി​ലും​ ​നി​ക്ഷേ​പി​ക്കാ​വു​ന്ന​ ​മ​ൾ​ട്ടി​ ​അ​സെ​റ്റ് ​ഫ​ണ്ടു​ക​ളാ​ണ് ​എ​ൽ.​ഐ.​സി​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ട് ​പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​ഫ​ണ്ട് ​ഓ​ഫ​ർ​ ​(​എ​ൻ.​എ​ഫ്.​ഒ​)​ ​ഫെ​ബ്രു​വ​രി​ 7​ന് ​അ​വ​സാ​നി​ക്കും.​ ​ വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ആ​സ്തി​ക​ളി​ൽ​ ​നി​ക്ഷേ​പി​ച്ച് ​ദീ​ർ​ഘ​ ​കാ​ല​ ​മൂ​ല​ധ​ന​ ​ലാ​ഭം​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം.​ ​നി​ഖി​ൽ​ ​രും​ഗ്ത,​ ​സു​മി​ത് ​ഭ​ട്‌​ന​ഗ​ർ,​ ​പാ​ട്രി​ക് ​ഷ്‌​റോ​ഫ് ​എ​ന്നി​വ​ർ​ ​ഫ​ണ്ട് ​മാ​നേ​ജ​ർ​മാ​രാ​യ​ ​പ​ദ്ധ​തി​ ​ഫെ​ബ്രു​വ​രി​ 18​ ​മു​ത​ൽ​ ​വീ​ണ്ടും​ ​തു​ട​ർ​ച്ച​യാ​യ​ ​വി​ല്പ​ന​യ്‌​ക്കെ​ത്തും.​ ​ഒ​രേ​ ​ആ​സ്തി​യി​ൽ​ ​ത​ന്നെ​ ​നി​ക്ഷേ​പി​ക്കു​ന്ന​തു​കൊ​ണ്ടു​ണ്ടാ​കു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഒ​ഴി​വാ​കു​മെ​ന്ന​തി​നാ​ൽ​ ​ബ​ഹു​വി​ധ​ ​ആ​സ്തി​ ​അ​ലോ​ക്കേ​ഷ​ൻ​ ​ഫ​ണ്ടു​ക​ൾ​ ​കൂ​ടു​ത​ൽ​ ​ജ​ന​പ്രി​യ​മാ​വു​ക​യാ​ണെ​ന്ന് ​എ​ൽ.​ഐ.​സി​ ​മ്യൂ​ച്വ​ൽ​ഫ​ണ്ട് ​അ​സെ​റ്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ലി​മി​റ്റ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ആ​ർ.​കെ.​ ​ഝാ​ ​പ​റ​ഞ്ഞു.