നടി സൂര്യ പണിക്കർ നിര്യാതയായി

Sunday 26 January 2025 12:00 AM IST

വൈക്കം : സിനിമ - സീരിയൽ നടി മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയിൽ സൂര്യ പണിക്കർ (സുജാത ,61) നിര്യാതയായി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മേപ്രക്കാട്ട് വള്ളിയിൽ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. നൃത്തരംഗത്ത് നിന്നുമാണ് സീരിയലിൽ എത്തിയത്. അനന്തവൃത്താന്തം, ബാംബു ബോയ്സ്, കഥ ഇതുവരെ തുടങ്ങി അൻപതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മക്കൾ : നിത പ്രകാശ്, സൂര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.