വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി

Sunday 26 January 2025 12:00 AM IST

തിരുവനന്തപുരം:വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകുന്നതിന് തുടക്കമിട്ട് കെ.എസ്.ഇ.ബി. ബില്ലുകൾ വായിച്ചു മനസിലാക്കാൻ പ്രയാസമാണെന്ന് താരിഫ് സംബന്ധിച്ച പൊതുതെളിവെടുപ്പിൽ പരാതികളുയർന്നിരുന്നു. തുടർന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ മലയാളത്തിൽ ബില്ലുകൾ നൽകുന്നത് പരിഗണിക്കാൻ കെ.എസ്.ഇ.ബി.യോട് നിർദ്ദേശിച്ചത്. ഇതനുസരിച്ച് ബിൽ പ്രിന്റു ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി. ഇതിന് പുറമെ രണ്ടുമാസത്തെ ബില്ലിന് പകരം പ്രതിമാസം ബില്ലുകൾ നൽകുന്നതും കെ.എസ്.ഇ.ബി ആലോചിക്കുന്നുണ്ട്. രണ്ടുമാസത്തെ വൈദ്യുതി താരിഫ് കണക്കാക്കുമ്പോൾ പ്രതിമാസ ബില്ലിംഗ് സ്ളാബ് നിർണ്ണയിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുവെന്ന ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ചാണിത്. രണ്ടുമാസമായാലും പ്രതിമാസമായാലും വൈദ്യുതി താരിഫ് കണക്കാക്കുമ്പോൾ മാറ്റങ്ങളുണ്ടാകില്ലെന്നും അതനുസരിച്ചാണ് ബില്ലിംഗ് സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. എന്നിൽ ആശങ്കകൾ കണക്കിലെടുത്ത് നടപടികൾ സുതാര്യമാക്കുന്നതിനാണ് ബില്ലിംഗ് സംവിധാനവും മാറ്റാനൊരുങ്ങുന്നത്.

1884​ ​ഹ​രി​ത​ ​ടൗ​ണു​ക​ൾ,14,001​ ​ഹ​രി​ത​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പ​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​റി​പ്പ​ബ്ളി​ക്ക് ​ദി​ന​മാ​യ​ ​ഇ​ന്ന് ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​ 2,87,654​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ​ ​ഹ​രി​ത​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളാ​യും​ 49,988​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ഹ​രി​ത​ ​സ്ഥാ​പ​ന​ങ്ങ​ളാ​യും​ 1,884​ ​ടൗ​ണു​ക​ളെ​ ​ഹ​രി​ത​ ​ടൗ​ണു​ക​ളാ​യും​ ​പ്ര​ഖ്യാ​പി​ക്കും.​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​മ​ന്ത്രി​മാ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ് ​ഹ​രി​ത​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തു​ന്ന​ത്.
14,001​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ​ഹ​രി​ത​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.​ 2,445​ ​പൊ​തു​സ്ഥ​ല​ങ്ങ​ളെ​യും​ 1340​ ​ക​ലാ​ല​യ​ങ്ങ​ളെ​യും​ ​ഹ​രി​ത​മാ​യി​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ 169​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഹ​രി​ത​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളാ​കും.
2024​ ​ഒ​ക്ടോ​ബ​ർ​ 2​ ​ഗാ​ന്ധി​ജ​യ​ന്തി​ ​ദി​ന​ത്തി​ൽ​ ​തു​ട​ങ്ങി,​ 2025​ ​മാ​ർ​ച്ച് 30​ ​അ​ന്താ​രാ​ഷ്ട്ര​ ​സീ​റോ​ ​വേ​സ്റ്റ് ​ദി​നം​ ​വ​രെ​ ​ജ​ന​കീ​യ​ ​ക്യാ​മ്പെ​യി​ൻ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ,​ ​ശു​ചി​ത്വ​ ​മി​ഷ​ൻ,​ ​കു​ടും​ബ​ശ്രീ​ ​മി​ഷ​ൻ,​ ​കേ​ര​ള​ ​സോ​ളി​ഡ് ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​പ്രൊ​ജ​ക്ട്,​ ​ക്ലീ​ൻ​ ​കേ​ര​ള​ ​ക​മ്പ​നി,​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​ഗ്രാ​മീ​ണ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി,​ ​കി​ല​ ​തു​ട​ങ്ങി​യ​വ​ ​സം​യു​ക്ത​മാ​യാ​ണ് ​ക്യാ​മ്പെ​യി​ന്റെ​ ​ഏ​കോ​പ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.