പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷകൾ

Sunday 26 January 2025 12:00 AM IST



പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷകൾ:


ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസിൽ എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ്, സയൻസ്, ഫർമസി ബിരുദ പ്രോഗ്രാമുകൾക്കുള്ള ബിറ്റ്‌സാറ്റ് BITSAT 2025 പ്രവേശന പരീക്ഷ . www.bitsadmission.com

കർണാടക എക്സാമിനേഷൻസ് അതോറിറ്റി നടത്തുന്ന പൊതു പ്രവേശന പരീക്ഷ KCET 2025. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.എൻജിനിയറിംഗ്, ഹോമിയോ, ആയുർവേദ, ഫാർമസി, യോഗ, നാച്ചുറോപ്പതി ഫിഷറീസ് , അഗ്രികൾച്ചർ ബിരുദ പ്രോഗ്രാമിന് ഇതിലൂടെയാണ് പ്രവേശനം. www.kea.kar.nic.in

ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശന പരീക്ഷ. ബംഗളൂരു, ഡൽഹി, പുനെ എന്നിവിടങ്ങളിൽ ക്യാമ്പസ്സുകളുണ്ട്. www.christuniversity.in

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫുട് വെയർ ഡിസൈൻ & ഡെവലപ്മെൻറ് ഇൻസ്റ്റിട്യൂട്ടിൽ ബി ഡെസ്, ബി.ബി.എ പ്രോഗ്രാമുകൾക്കായുള്ള പൊതു പ്രവേശന പരീക്ഷ. ഏപ്രിൽ 29 വരെ അപേക്ഷിക്കാം. www.fddiindia.com

ബി. എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിനുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്നോളജിയുടെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM & CT-JEE).പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. www.exams.nta.ac.in/NCHMJEE

അമൃത, വി. ഐ. ടി, മണിപ്പാൽ, എസ്. ആർ.എം, ശാസ്ത്ര ഡീംഡ് സർവകലാശാലകളിലെ എൻജിനിയറിംഗ്, നിയമം, അഗ്രികൾച്ചർ ബിരുദ പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശന പരീക്ഷ. www.amrita.edu, www.srmuniv.ac.in, www.vit.ac.in, www.tnau.ac.in, www.dyp-atu.org.

.കേന്ദ്ര സർവ്വകലാശാലകളടക്കമുള്ള 250 ഓളം സർവ്വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -CUET-UG 2025 നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. www.exams.nta.ac.in/ CUET-UG

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീം എൻജിനിയറിംഗ് പൊതു പ്രവേശന പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. www.cee.kerala.gov.in