ശുചിത്വ പദയാത്ര സംഘടിപ്പിച്ചു

Sunday 26 January 2025 12:21 AM IST
ചോറോട് പഞ്ചായത്ത് ശുചിത്വ പദയാത്ര പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദയാത്ര സംഘടിപ്പിച്ചു. വൈക്കിലശ്ശേരി യു പി സ്കൂളിൽ നിന്നും ആരംഭിച്ച യാത്ര മാങ്ങോട്ടുപാറ ടൗണിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രേവതി പെരുവാണ്ടിയിൽ,ശ്യാമള പൂവേരി, പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ, അബൂബക്കർ,സജിതകുമാരി, റീന പി, പി, ലിസി പി, ഷിനിത, ജംഷിദ, ജിഷ, ലളിത, ആബിദ,വേദ എസ്.ബി, ഫസ, ലുബീന, അനീഷ് കുമാർ, വിനീത പി, ആർ.പി ഷംന, അനിത, ലിൻഷി കെ, രാജീവൻ വള്ളിൽ പ്രസംഗിച്ചു.