അനുസ്മരണം നടത്തി
Sunday 26 January 2025 12:27 AM IST
കുന്ദമംഗലം: മുൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്ന വി. ഗോവിന്ദൻ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പി എം നിയാസ്, വിദ്യ ബാലകൃഷ്ണൻ , എം വിജയകുമാർ, വിനോദ് പടനിലം,ഇടക്കുനി അബ്ദുറഹിമാൻ, എം ധനീഷ് ലാൽ, ഡിസിസി. എം പി കേളുക്കുട്ടി, ര വികുമാർ പനോളി, സി വി സംജിത്ത്, മോഹനൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു.ക്യാഷ് അവാർഡ് നൽകി