ചിത്രാഞ്ജലി നഴ്സറി കലോത്സവം

Sunday 26 January 2025 12:28 AM IST
നഴ്സറി കലോത്സവം

കോഴിക്കോട് : കലാ സാംസ്‌കാരിക സംഘടനയായ ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവം ഫെബ്രുവരി 1,2 തിയതികളിൽ ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 17 ഇനങ്ങളിലായി 700 ഓളം കലാപ്രതിഭകൾ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ കലോത്സവത്തിലെ വ്യക്തിഗത പ്രതിഭ നക്ഷത്ര എം.എം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാവും. പി.വി ചന്ദ്രൻ, സ്വാമി ജിതാനന്ദ സരസ്വതി ആചാരി പങ്കെടുക്കും. മത്സരയിനങ്ങളിൽ പങ്കെടുക്കുന്നവർക്ക് 30 വരെ രജിസ്‌ട്രേഷൻ ചെയ്യാം. ഫോൺ : 9895234333. വാർത്താ സമ്മേളനത്തിൽ പി. രാധാകൃഷ്ണൻ ഐ.ആർ.എസ്, കെ.എ നൗഷാദ്, കെ തൃദീപ്കുമാർ, ടി.സി ബസന്ത്, കെ അനീഷ് പങ്കെടുത്തു.