മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ

Sunday 26 January 2025 12:22 AM IST
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. ശുചിത്വത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജ് പ്രകാരം പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, പി.എം.സെയ്ദ്, ഉഷാകുമാരി, ഷാജി ചിറക്കുമേൽ ഷിജിന നൗഫൽ, റഫിയ നവാസ്,അനിത ,അനീഷ് ,രജനി ,സുനിൽ, ലാലീ ബാബു, രാധിക ഓമനക്കുട്ടൻ, ബിജികുമാരി, അനന്തു ഭാസി, അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത് , ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി.ദിനേശ്, സെക്രട്ടറി ഷാനവാസ് , അസി.സെക്രട്ടറി ഹരികുമാർ ,മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.