മെഡിക്കൽ ക്യാമ്പ്

Sunday 26 January 2025 12:35 AM IST

കോന്നി: എസ്.എൻ.ഡി.പി യോഗം 4677-ാം കുമ്മണ്ണൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കാരുണ്യ കണ്ണാശുപത്രിയുടെയും മെഡികെയർ ലബോറട്ടറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, ശാഖാ സെക്രട്ടറി ബിജു കുമണ്ണൂർ, വനിതാ സംഘം പ്രസിഡന്റ് ഷീജ ബിജോയി, ഡോ.ശരൺ സുരേഷ്, അമീർ ജാൻ, സിജോ മോൻ രാജു എന്നിവർ സംസാരിച്ചു.