സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Sunday 26 January 2025 1:02 AM IST

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മലപ്പുറം പി.എം.എസ്.എ ആയുര്‍വേദ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആയുര്‍വേദ രംഗത്ത് 42 വര്‍ഷത്തിലധികം അനുഭവസമ്പത്തും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആയുര്‍വ്വേദ ഡോക്ടര്‍ക്കുള്ള അവാര്‍ഡും ലഭിച്ച ഡോ.ജി. വിനോദ് കുമാറിന്റൈ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ഡോ.സുധര്‍മ്മ, ഡോ.മീരാ മേനോന്‍ , ഡോ.ഷിനോയ് ആയൂര്‍ക്ഷേത്ര നേതൃത്വം നല്‍കി.പ്രസ് ക്ലബ്‌ പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ.അബ്ദുല്‍ഹയ്യ്, വൈസ് പ്രസിഡന്റ് ഗീതു തമ്പി

സംസാരിച്ചു.