വാഹന പ്രചാരണ ജാഥ

Sunday 26 January 2025 1:08 AM IST

വണ്ടൂർ : ജനുവരി 29 മുതൽ നാലു ദിവസങ്ങളിലായി മലപ്പുറത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വാഹന പ്രചാരണ ജാഥയ്ക്ക് വണ്ടൂരിൽ സ്വീകരണം നൽകി. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. സബ്‌ജില്ലാ പ്രസിഡന്റ് പി.കെ. ജിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജാഥ ക്യാപ്ടൻ വി.കെ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. സംഘടന മുൻ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, സംസ്ഥാന സമിതി അംഗം വി.പി. പ്രകാശ്, പി. സുബ്ബരാജ് , സുമോദ് പി. ജോസഫ് , എം. ഷംന , കെ. സുനിൽ, ടി.പി. അനീഷ് , എം. രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.