വിഴിഞ്ഞം കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Sunday 26 January 2025 3:59 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യത്തെ രാജ്യാന്തര കോൺക്ലേവ് 28, 29 തീയതികളിൽ ഹയാത്ത് റീജൻസിയിൽ നടക്കും. 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാവും. രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളിൽ പ്രസന്റേഷനുകളും നാലു വിഷയങ്ങളിൽ പാനൽ ചർച്ചകളും മൂന്ന് ഫയർസൈഡ് ചാറ്റുകളും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എം.പി, അദാനി പോർട്ട് സ്പെഷ്യൽ എക്കണോമിക് സോൺ സി.ഇ.ഒ പ്രണവ് ചൗധരി എന്നിവർ പങ്കെടുക്കും.