ആശാൻ അസോ. വജ്രജൂബിലി ആഘോഷം
Thursday 30 January 2025 1:51 AM IST
ചെന്നൈ: ആശാൻ സ്മാരക അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ആൻജേഴ്സൺ റോഡിലുള്ള ആശാൻ സ്മാരക സീനിയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് 5.30ന് ചേരുന്ന സമ്മേളനത്തിൽ ഗോവ ഗവണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. കേരള മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് മുഖ്യാതിഥിയായിരിക്കും. അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ രവി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ഡോ. ഗൗതം ബാബു, വൈസ് പ്രസിഡന്റ് എ.വി അനൂപ്, നിർവാഹക സമിതി അംഗം ഡോ.സി.ജി രാജേന്ദ്രബാബു എന്നിവർ സംസാരിക്കും.