പി.എസ്.സി എഴുത്തുപരീക്ഷ

Thursday 30 January 2025 12:08 AM IST

പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയുടെ അർഹതാപട്ടികയിലുൾപ്പെട്ടവർക്ക് ഏപ്രിൽ 30ന് എഴുത്തുപരീക്ഷ നടത്തും. 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറ് മാർക്കിനുള്ള ചോദ്യങ്ങളാണുണ്ടാവുക. പരിഷ്‌കരിച്ച വിശദമായ സിലബസ് വെബ്‌സൈറ്റിൽ.

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകളിൽ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (കാറ്റഗറി നമ്പർ 122/2023) തസ്തികയിലേക്ക് ഫെബ്രുവരി 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546447.

ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഒ​ഴി​വ്

പ​ള്ളി​ക്ക​ത്തോ​ട്:​ ​കെ.​ആ​ർ.​നാ​രാ​യ​ണ​ൻ​ ​നാ​ഷ​ണ​ൽ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വി​ഷ്വ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​ർ​ട്സി​ൽ​ ​വി​വി​ധ​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മൂ​ന്നു​വ​ർ​ഷ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.​ ​സ്‌​ക്രി​പ്റ്റ് ​റൈ​റ്റിം​ഗ് ​ആ​ൻ​ഡ് ​ഡ​യ​റ​ക്ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ.​പ്രൊ​ഫ​സ​ർ,​ ​എ​ഡി​റ്റിം​ഗി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​ഓ​ഡി​യോ​ഗ്ര​ഫി​യി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി.​എ​ഫ്.​എ​ക്സി​ൽ​ ​അ​സി.​പ്രൊ​ഫ​സ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഓ​രോ​ ​ഒ​ഴി​വു​ക​ളാ​ണു​ള​ള​ത്.​ ​ഫോ​ൺ​:​ 9061706113.