ചോറ്റാനിക്കരയിൽ കാമുകന്റെ മർദ്ദനമേറ്റ പെൺകുട്ടി മരിച്ചു

Saturday 01 February 2025 4:23 AM IST

ചോറ്റാനിക്കര: സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ പോക്സോ കേസ് അതിജീവിത മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദ്ദിച്ച കാമുകൻ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം തൃപ്പൂണിത്തുറ നടമേൽ യാക്കോബായ പള്ളിയിൽ ഇന്ന് സംസ്കാരം നടത്തും.

കഞ്ചാവു കേസിലും അടിപിടി കേസിലും പ്രതിയായ അനൂപിന് ഒരു വർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പമുണ്ട്. പെൺകുട്ടിക്ക് അമ്മ മാത്രമേയുള്ളൂ. അവർ കാക്കനാട് എക്സ് സർവീസുകാരുടെ വിധവകൾക്കുള്ള ഫ്ളാറ്റിലായിരുന്നു.ശനിയാഴ്ച രാത്രി വീട്ടിലെത്തിയ അനൂപ് പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു.

ആത്മഹത്യാഭീഷണി മുഴക്കിയ പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ `പോയി ചത്തോ'എന്നും പറഞ്ഞു. ഫാനിൽ തൂങ്ങിയപ്പോൾ അനൂപ് ഷാൾ മുറിച്ചിട്ടു. താഴെ വീണപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നു. ഫോണിൽ വിളിച്ചു കിട്ടാത്തതിനാലാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. വാതിൽ തുറന്നയുടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദി

ക്കുകയായിരുന്നു.