പി.എസ്.സി അഭിമുഖം

Saturday 01 February 2025 12:00 AM IST

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ചും 19, 20, 21, 27, 28 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും അഭിമുഖം നടത്തും.

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 5 മുതൽ 27 വരെ പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ വച്ചും 12 മുതൽ 28 വരെ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും രാവിലെ 7.30 നും 9 നും അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 5, 6, 7 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ 703/2023), ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാദ്ധ്യമം (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ 590/2023) തസ്തികകളിലേക്ക് 7 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി.ക്ലർക്ക്/അക്കൗണ്ടന്റ്/ കാഷ്യർ/ക്ലർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 54/2022) തസ്തികയിലേക്ക് 5 ന് രാവിലെ 10.30 നും 11.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


പുനരളവെടുപ്പ്
കേരള പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (പട്ടികജാതി) (കാറ്റഗറി നമ്പർ 544/2023) തസ്തികകളുടെ ശാരീരീക അളവെടുപ്പിൽ യോഗ്യത നേടാത്തതിനാൽ അപ്പീൽ അനുവദിച്ചതിനെതുടർന്ന് കായികക്ഷമതാ പരീക്ഷയിൽ വിജയിച്ചവർക്ക് 5 ന് ഉച്ചയ്ക്ക് 1 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും.