ചെറുവയൽ രാമൻ ഇനി പ്രൊഫസർ രാമൻ, ഓണററി പദവി നൽകിയത് കാർഷിക സർവകലാശാല

Sunday 02 February 2025 4:31 AM IST

കേരളകൗമുദി റിപ്പോർട്ടിൽ കൃഷിമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: വയനാടിന്റെ പൈതൃക ജൈവ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ കേരള കാർഷിക സർവകലാശാലയുടെ ഓണററി പ്രൊഫസറായി നിയമിച്ചു. പ്രൊഫസർ ഒഫ് പ്രാക്ടീസ് പദവിയിൽ ഒരു വർഷത്തേക്കാണ് നിയമനം. കാർഷിക സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം വൈസ് ചാൻസലർ ഡോ. ബി.അശോക് ഇതുസംബന്ധിച്ച ഉത്തരവിറക്കി.

പ്രതിമാസം നൽകുന്ന ഓണറേറിയം സംബന്ധിച്ച് ചട്ടങ്ങൾക്ക് അനുസൃതമായി വൈസ് ചാൻസലർ തീരുമാനിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകനെ ഓണററി പ്രൊഫസർ ആയി നിയമിക്കുന്നത്. പദ്മശ്രീ ലഭിച്ച ചെറുവയൽ രാമന്റെ ജീവിത ദുരിതം വിശദമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച 'പദ്മശ്രീ വയറു നിറയ്ക്കില്ല ' എന്ന റിപ്പോർട്ടിനെയും 'ചെറുവയൽ രാമനെ സർക്കാർ സംരക്ഷിക്കണം' എന്ന എഡിറ്റോറിയലിനെയും തുടർന്നാണ് നടപടി.

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാലയുടെ മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാകും രാമന്റെ അദ്ധ്യാപന ജോലി. രാമന്റെ കൃഷിയിടം സന്ദർശിക്കുന്ന ഗവേഷകർക്കടക്കം രാമൻ തന്റെ അനുഭവജ്ഞാനം പങ്കുവയ്ക്കും.

'​അ​തി​യാ​യ​ ​സ​ന്തോ​ഷം, ക​ർ​ഷ​ക​ർ​ക്ക് ​പ്ര​ചോദനം"

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി ക​ൽ​പ്പ​റ്റ​:​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ത്യേ​കി​ച്ച് ​കൃ​ഷി​മ​ന്ത്രി​ ​പി.​പ്ര​സാ​ദി​ന്റെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​അ​തി​യാ​യ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ചെ​റു​വ​യ​ൽ​ ​രാ​മ​ൻ.​ ​എ​ന്നെ​പ്പോ​ലെ​യു​ള്ള​ ​ക​ർ​ഷ​ക​ർ​ക്ക് ​ഇ​ത്ത​രം​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ഒ​രു​ ​പ്ര​ചാേ​ദ​ന​മാ​ണ്.​ ​ഇ​തു​പോ​ലെ​ ​ഓ​രോ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വ​രു​മ്പോ​ഴാ​ണ് ​കൃ​ഷി​കൊ​ണ്ട് ​കാ​ര്യ​മു​ണ്ടെ​ന്ന​ ​തോ​ന്ന​ൽ​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​കൃ​ഷി​യാ​ണ് ​രാ​ജ്യ​ത്തി​ന്റെ​ ​ന​ട്ടെ​ല്ലെ​ന്ന​ ​തി​രി​ച്ച​റി​വ് ​കൈ​മോ​ശം​ ​വ​രാ​ൻ​ ​പാ​ടി​ല്ലെന്ന് ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​യെ​ ​തു​ട​ർ​ന്ന് ​അ​മ്പ​ല​വ​യ​ൽ​ ​പ്രാ​ദേ​ശി​ക​ ​കാ​ർ​ഷി​ക​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ഡീ​നും​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഡോ.​യാ​മി​നി​ ​വ​ർ​മ്മ​യാ​ണ് ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഓ​ണ​റ​റി​ ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ത്. ‌​‌​‌​രാ​മ​ന് ​എ​ന്തൊ​ക്കെ​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കാ​നാ​കും​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​ട്രൈ​ബ​ൽ​ ​വ​കു​പ്പും​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​പ്രൊ​പ്പോ​സ​ൽ​ ​ന​ൽ​കും.​ ​മ​ന്ത്രി​ ​ഒ.​ആ​ർ.​കേ​ളു​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ശു​പാ​ർ​ശ​ ​ന​ൽ​കാ​ൻ​ ​വ​കു​പ്പി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ചെ​റു​വ​യ​ൽ​ ​രാ​മ​ന്റെ​ ​അ​നു​ഭ​വ​ജ്ഞാ​നം​ ​ക​ർ​ഷ​ക​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഗ​വേ​ഷ​ക​ർ​ക്കും​ ​പ​ങ്കു​വ​യ്ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​ദ​വി​ ​ന​ൽ​കു​ന്ന​ത് -​പി.​പ്ര​സാ​ദ്,​ ​കൃ​ഷി​മ​ന്ത്രി