വാണിജ്യ സിലിണ്ടറിന് ഏഴു രൂപ കുറച്ചു
Sunday 02 February 2025 1:05 AM IST
കൊച്ചി: ബഡ്ജറ്റ് പ്രഖ്യാപനത്തിനു മുമ്പേ എൽ.പി.ജി വാണിജ്യ സിലിണ്ടർ വിലയിൽ ഏഴ് രൂപ കുറച്ച് എണ്ണക്കമ്പനികൾ. പ്രതിമാസ വില നിർണയപ്രകാരമാണിത്. 19 കിലോ സിലിണ്ടറിന് മാത്രമാണ് ബാധകം. കൊച്ചിയിൽ 1860 രൂപയാണ് പുതിയ വില.