'എല്ലാം മാസവും മക്കൾ 10,000 രൂപ മാതാപിതാക്കൾക്ക് നൽകണം'; നിർണായക  ഉത്തരവിറക്കി  സബ്  കളക്ടർ

Sunday 02 February 2025 3:21 PM IST

തിരുവനന്തപുരം​: വർക്കല അയിരൂരിൽ​ ​വൃ​ദ്ധ​ മാ​താ​പി​താ​ക്ക​ളെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്.

മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നുപേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കൾക്ക് കെെമാറി.

ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് കെെമാറിയിരുന്നു. വീട്ടിൽ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തിൽ ​ ​മ​ക​ളെ​യും​ ​മ​രു​മ​ക​നെ​യും​ ​പ്ര​തി​ ​ചേ​ർ​ത്ത് ​അ​യി​രൂ​ർ​ ​പൊ​ലീ​സാണ് ​കേ​സെ​ടു​ത്തത്.​

അ​യി​രൂ​ർ​ ​തൃ​മ്പ​ല്ലൂ​ർ​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​വൃ​ന്ദാ​വ​ന​ത്തി​ൽ​ ​സു​ഷ​മ​(72​),​ ക്യാ​ൻ​സ​ർ​ ​രോ​ഗി​യാ​യ​ ​ഭ​ർ​ത്താ​വ് ​സ​ദാ​ശി​വ​ൻ​ ​(79​)​ ​എ​ന്നി​വ​രെ വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​വീ​ടി​ന് ​പു​റ​ത്താ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ലാ​ണ് ​മ​ക​ൾ​ ​സി​ജി,​വ​യ​നാ​ട്ടി​ൽ​ ​ഫാ​ർ​മ​സി​സ്റ്റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഭ​ർ​ത്താ​വ് ​ബാ​ഹു​ലേ​യ​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രു​ടെ​യും​ ​പ​രി​പാ​ല​ന​വും​ ​ക്ഷേ​മ​വും​ ​നി​യ​മ​ത്തി​ന്റെ​ 24​-ാം​ ​വ​കു​പ്പും,​വ​ഞ്ച​നാ​പ​ര​മാ​യ​ ​പ്രേ​ര​ണ,​തെ​റ്റാ​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ,​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വ​സ്‌​തു​ത​ക​ൾ​ ​മ​റ​യ്‌​ക്ക​ൽ​ ​എ​ന്നി​വ​ ​ചു​മ​ത്തി​യു​മാ​ണ് ​കേ​സ്.