വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാം,​ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Sunday 02 February 2025 11:10 PM IST

തിരുവനന്തപുരം: ഉയർന്ന വൈദ്യുതി ഉപഭോഗം കാരണം കറണ്ട് ബില്ലിൽ ഉണ്ടാകുന്ന വർദ്ധനവിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി കെ.എസ്.ഇ.ബി. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാൽ രാവിലെ ആറിനും വൈകിട്ട് ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

വീട്ടിലെ വൈദ്യുത വാഹന ചാർജിംഗും വൈദ്യുതി വലിയ തോതിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്ന് നിർദേശിച്ചു. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം ആറ് മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ 35 ശതമാനം വരെ ലാഭം നേടാമെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാണിച്ചു.

അതേസമയം ഫെബ്രുവരിയിലെ ബില്ലിൽ യൂണിറ്റിന് 9 പൈസ നിരക്കിൽ വൈദ്യുത ചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ഉണ്ടാകുക. ജനുവരി 31 വരെ 19​ ​പൈ​സ​യാ​യി​രു​ന്നു​ ​സ​ർ​ചാ​ർ​ജ് ​ഇ​ന​ത്തി​ൽ​ ​പി​രി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ൽ​ 10​ ​പൈ​സ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​പി​രി​ക്കു​ന്ന​തും​ 9​ ​പൈ​സ​ ​വൈ​ദ്യു​തി​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​തു​മാ​ണ്.​ 2024​ ​സെ​പ്റ്റം​ബ​ർ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​വൈ​ദ്യു​തി​ ​വാ​ങ്ങാ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​അ​ധി​ക​മാ​യി​ ​ചെ​ല​വാ​യ​ ​തു​ക​ ​ഈ​ടാ​ക്കാ​ൻ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അ​നു​വ​ദി​ച്ച​ 9​ ​പൈ​സ​ ​സ​ർ​ചാ​ർ​ജ് ​ഈ​ ​മാ​സം​ ​അ​വ​സാ​നി​ക്കും.​ ​അ​തി​നാ​ലാ​ണ് ​ബി​ല്ലി​ൽ​ 9​ ​പൈ​സ​ ​കു​റ​യു​ന്ന​ത്.