രണ്ടു ദിവസം 3 ഡിഗ്രി വരെ ചൂട് കൂടും
Monday 03 February 2025 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാദ്ധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുണ്ടാകാൻ ഇടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും സാദ്ധ്യതയുണ്ട്.
കിഴക്കൻ കാറ്റിന്റെ ശക്തികുറഞ്ഞതിനാൽ മഴയ്ക്ക് സാദ്ധ്യതയില്ല.