അന്നദാനം നടത്തി

Tuesday 04 February 2025 1:26 AM IST
മഹാ കുംഭമേളയിൽ പങ്കെടുത്ത സന്യാസികൾക്ക് സ്വാമി സുനിൽദാസ് അന്നദാന വിതരണം നടത്തുന്നു.

മുതലമട: ഉത്തർപ്രദേശിൽ നടക്കുന്ന മഹാകുംഭമേളയിൽ മുതലമട സ്‌നേഹാശ്രമം അന്നദാനം നടത്തി. അമേരിക്കയിലെ ഡോ. ലളിത മേസണാണ് സ്‌നേഹാശ്രമത്തിനായി അന്നദാനം സമർപ്പിച്ചത്. ശിവരാത്രി വരെയുളള പ്രയാഗ്‌രാജ് കുംഭമേളയിൽ കോടിക്കണക്കിന് ഭക്തരാണ് പങ്കെടുക്കുക. മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് അന്നദാനം നൽകി. ഉത്സവ ദിനത്തിൽ സ്വാമി സുനിൽദാസ് ത്രിവേണി സംഗമത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. മഹാ കുംഭമേളയിൽ ഇതുവരെ 18 കോടി ആളുകൾ പങ്കെടുത്തു.