ഇഷ്ടസ്ഥലത്തെ നിയമനം  അവകാശമല്ല: ഹൈക്കോടതി

Tuesday 04 February 2025 12:05 AM IST

കൊച്ചി: ആവശ്യപ്പെടുന്നിടത്തുള്ള നിയമനം ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. മുംബയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ തിരുവനന്തപുരം ഡിഫൻസ് അക്കൗണ്ട്സ് വിഭാഗത്തിലെ ജോയി കരുണാകരൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റം ജോലിയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തൊഴിൽ ദാതാവാണെന്നുമുള്ള ട്രൈബ്യൂണൽ നിലപാട് ഹൈക്കോടതി ശരിവച്ചു.

ഗ​വേ​ഷ​ണ​ ​കാ​ല​യ​ള​വ് ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മാ​യി
കൂ​ട്ടി​ല്ലെ​ന്ന് ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വേ​ഷ​ണ​ ​കാ​ല​യ​ള​വ് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ജ്ഞാ​പ​നം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​രാ​ഗേ​ഷി​ന്റെ​ ​ഭാ​ര്യ​ ​പ്രി​യ​ ​വ​ർ​ഗീ​സി​നെ​ ​ഇ​തു​കൂ​ടി​ ​പ​രി​ഗ​ണി​ച്ച് ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ച്ച​ത് ​വി​വാ​ദ​മാ​യി​രു​ന്നു.​ ​ഈ​ ​കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​അ​പ്പീ​ലി​ൽ​ ​ഗ​വേ​ഷ​ണ​ ​കാ​ല​യ​ള​വ്‌​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​രു​ന്ന​താ​ണ്.​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​വി​ജ്ഞാ​പ​നം.​ ​യു.​ജി.​സി​ ​ച​ട്ട​വും​ ​നി​യ​മ​വും​ ​പ്രി​യ​വ​ർ​ഗീ​സി​നെ​ ​നി​യ​മി​ക്കു​ന്ന​തി​നു​ ​മാ​ത്ര​മാ​യി​ ​ലം​ഘി​ച്ചെ​ന്നും​ ​പു​തി​യ​ ​വി​ജ്ഞാ​പ​നം​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​നാ​യ​ ​ഡോ.​ ​ജോ​സ​ഫ് ​സ്ക​റി​യ​ ​പ​റ​ഞ്ഞു.