എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനം
മൂവാറ്റുപുഴ: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ. എച്ച്.എസ്. ടി.എ ) 34-ാം സംസ്ഥാന സമ്മേളനം 6,7,8 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, ഉദ്ഘാടന സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, വനിത സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. 6ന് രാവിലെ 10ന് നെസ്റ്ര് ഓഡിറ്റോറിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ ഖദർ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെകുറിച്ച് എ.എച്ച്.എസ് ടി.എ അക്കാദമിക് കൗൺസിൽ ഭാരവാഹികൾ സംസാരിക്കും. 7ന് രാവിലെ 10ന് സംസ്ഥാന കൗൺസിൽ. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന പ്രതിനിധിസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും.