തൈക്കാട് സ്കൂളിലെ കോളിഫ്ലവർ മോഷണം, കുഞ്ഞുങ്ങളുടെ സങ്കടമകറ്റാൻ കാതോലിക്കാബാവ വരും, സാമ്പത്തികസഹായം നൽകും

Wednesday 05 February 2025 4:47 AM IST

തിരുവനന്തപുരം: ''കുഞ്ഞുങ്ങളേ സങ്കടപ്പെടേണ്ട. നിങ്ങളുടെ കൃഷിത്തോട്ടം വിപുലപ്പെടുത്താനുള്ള എല്ലാ സഹായവും ചെയ്യാം."" കോളിഫ്ളവർ മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് സങ്കടത്തിലായ തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്‌കൂളിലെ കുട്ടികൾക്കുള്ള സന്ദേശമാണത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയാണ് ഇക്കാര്യം അറിയിച്ചത്. കേരളകൗമുദി വാർത്തകണ്ടാണ് കാതോലിക്കാബാവ കുഞ്ഞുങ്ങളുടെ സങ്കടമകറ്റാനെത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ: ''കുഞ്ഞുങ്ങൾ നട്ടുനനച്ചു വളർത്തിയ പച്ചക്കറികൾ മോഷ്ടിക്കപ്പെട്ട വാർത്ത കാണാനിടയായി. നഷ്ടങ്ങളെയോർത്ത് സങ്കടപ്പെടരുത്. നിങ്ങളുടെ അദ്ധ്യാപകർ ഒപ്പമുണ്ട്. ഇന്നുമുതൽ ഈ തിരുമേനി അപ്പച്ചനും. പൂർവാധികം ഭംഗിയോടെ കൃഷി പുനരാരംഭിക്കണം. തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും കൃഷിത്തോട്ടം കാണാനെത്താം. ". കുഞ്ഞുങ്ങളുടെ സങ്കടം മാറുന്നതിനായി ഒരു തുക ഇന്നുതന്നെ കൈമാറുമെന്നും കാതോലിക്കാബാവ അറിയിച്ചു.

കുട്ടികളെ ആശ്വസിപ്പിച്ച് മന്ത്രി ശിവൻകുട്ടി

കോളിഫ്ളവർ മോഷണം പോയ സംഭവത്തിൽ വിഷമത്തോടെ തനിക്ക് കത്തെഴുതിയ കുട്ടികളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

'' കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട.നിങ്ങളോടൊപ്പം ഞാനുമുണ്ട്.""-മന്ത്രി ഫേസ് ബുക്കിൽകുറിച്ചു.

സ്കൂൾ അധികൃ