കെ.എസ്.ആർ.ടി.സി സമരം ഭാഗികം

Wednesday 05 February 2025 2:20 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ താൽക്കാലിക ജീവനക്കാരേയും നിയോഗിച്ചു. ഇന്നലെ ആകെ 4026 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് 272 ഷെഡ്യൂളുകളുടെ കുറവ് . തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ എല്ലാ സർവീസുകളും പതിവുഹപോലെ നടന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു. സമരം ഏറ്റവും കൂടുതൽ ബാധിച്ചത് പെരുമ്പാവൂരിലായിരുന്നു ഇവിടെ ആകെ 42 സർവീസുകളിൽ 13 സർവീസാണ് നടന്നത്.

പണിമുടക്കിൽ 70% സ്ഥിരം ജീവനക്കാരും പങ്കെടുത്തുവെന്നാണ് ടി.ഡി.എഫിന്റെ അവകാശവാദം. തമ്പാനൂരിലും നെടുമങ്ങാടും പാലോടും ഉൾപ്പെടെ ബസ് സർവീസ് തടഞ്ഞ ടി.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കൊട്ടാരക്കരയിൽ എട്ട് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി കണ്ടെത്തി. ദീർഘദൂര ബസുകളുടെ വയറിംഗാണ് നശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡി.എ കുടിശിക അനുവദിക്കുക, റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടി.ഡി.എഫ് പണിമുടക്കിയത്.

 പ​ണി​മു​ട​ക്ക് പൊ​ളി​ഞ്ഞെ​ന്ന് വ​രു​ത്താ​ൻ​ ​ശ്ര​മ​മെ​ന്ന്

​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​ണി​മു​ട​ക്ക് ​പൊ​ളി​ഞ്ഞ​താ​യി​ ​വ​രു​ത്തി​ ​തീ​ർ​ക്കാ​ൻ​ ​യാ​ത്ര​ക്കാ​രി​ല്ലാ​തെ​ ​മൂ​ന്നും​ ​നാ​ലും​ ​പേ​രെ​ ​വ​ച്ച് ​ബ​സ് ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തി​യ​താ​യി​ ​ടി.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു. യാ​ത്ര​ക്കാ​രി​ല്ലാ​തെ​ ​കോ​ൺ​വോ​യ് ​ആ​യി​ ​സ​ർ​വ്വീ​സ് ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ട് ​ബ​സു​ക​ൾ​ ​ആ​വ​ശ്യ​ത്തി​ന് ​യാ​ത്ര​ക്കാ​രെ​ ​ക​യ​റ്റി​യി​ട്ട് ​സ​ർ​വീ​സ് ​ന​ട​ത്തി​യാ​ൽ​ ​മ​തി​യെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ത​മ്പാ​നൂ​ർ​ ​ഡി​പ്പോ​യി​ൽ​ ​വ​ച്ച് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞ​ത്.
70​%​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​രും​ ​പ​ങ്കെ​ടു​ത്ത് ​സ​മ​രം​ ​വി​ജ​യി​പ്പി​ച്ചു.​ ​പി​രി​ച്ചു​ ​വി​ട്ട​വ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ബ​ദ​ലി​/​ ​താ​ൽ​ക്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വി​ളി​ച്ചു​ ​വ​രു​ത്തി​യാ​ണ് ​സ​ർ​വ്വീ​സ് ​അ​യ​ച്ച​ത്.​ 85​%​സ​ർ​വ്വീ​സു​ക​ളും​ ​ഓ​പ്പ​റേ​റ്റ് ​ചെ​യ്ത​ത് ​ബ​ദ​ലി​ ​ജീ​വ​ന​ക്കാ​രെ​ ​ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും​ ​ടി.​ഡി.​എ​ഫ് ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​വി​ൻ​സെ​ന്റ് ​എം​എ​ൽ​എ​ ​പ​റ​ഞ്ഞു.

 സ​മ​രം​ ​ജ​നം​ ​ത​ള്ളി: മ​ന്ത്രി​ ​ഗ​ണേ​ശ്

ടി.​ഡി.​എ​ഫ് ​ന​ട​ത്തി​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​മ​രം​ ​ജീ​വ​ന​ക്കാ​രും​ ​ജ​ന​ങ്ങ​ളും​ ​ത​ള്ളി​ക്ക​ള​ഞ്ഞെ​ന്ന് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​കെ.​ബി.​ ​ഗ​ണേ​ശ്‌​കു​മാ​ർ​ ​പ​റ​ഞ്ഞു.​ .​ ​ജോ​ലി​ക്ക് ​ഹാ​ജ​രാ​യ​ ​മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​രെ​യും​ ​അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ 97​ ​ശ​ത​മാ​നം​ ​സ​ർ​വീ​സും​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി.​ ​സ​മ​ര​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​കേ​ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​എ​ട്ട് ​ബ​സു​ക​ൾ​ക്ക് ​കേ​ടു​ ​വ​രു​ത്തി.​ ​സ​മ​ര​ക്കാ​രി​ൽ​ ​നി​ന്ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ഈ​ടാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.