വ്യവസായപാർക്കുകളിൽ സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാകും
Thursday 06 February 2025 12:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായാണ് ഇന്നലെ മന്ത്രിസഭ തീരുമാനമെടുത്തത്.
സർക്കാർ, സ്വകാര്യ വ്യവസായ പാർക്കുകളിൽ തീരുമാനം ബാധകമാണ്.
2023ലെ വ്യവസായനയത്തിൽ ഇത്തരം നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കാൻ തീരുമാനിച്ചത് ഇപ്പോഴാണ്.
നടപടികൾ ലളിതമാക്കുന്നതിനൊപ്പം സംരംഭകർക്ക് വിപുലമായ സാമ്പത്തികാനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാർ നിശ്ചയദാർഢ്യത്തോടെ ഇടപെടുന്നതിന്റെ ഉദാഹരണമാണ് ഈ തീരുമാനം"
പി.രാജീവ്
വ്യവസായ മന്ത്രി