അനുസ്മരണവും ഗാനസന്ധ്യയും
Thursday 06 February 2025 12:37 AM IST
രാമനാട്ടുകര: റസിഡന്റ് അസോസിയേഷൻ ഏകോപന സമിതിയുടെ (റെയ്‌സ് ) ആഭിമുഖ്യത്തിൽ
എം. ടി വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും ഗാനസന്ധ്യയും നടത്തും. രാമനാട്ടുകര സുരഭി മാളിൽ ഇന്ന് വൈകീട്ട് നാലു മുതലാണ് പരിപാടി. നഗരസഭാ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്യും. നഗരസഭ കളിസ്ഥലം യാഥാർത്ഥ്യം ആക്കാൻ പ്രയത്നിച്ച അഡ്വ.ബാബു പട്ടത്താനം, ഇന്ത്യൻ എക്സലന്റ് അവാർഡ് നേടിയ സുന്ദർരാജ്, മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ .മോഹൻദാസ് എന്നിവരെ സുരഭിമാൾ ഗ്രൂപ്പ് ചെയർമാൻ എ .ഗോപാലൻ അനുമോദിക്കും. ഗാനാലപനവും നടക്കും.