പത്തനംതിട്ട നരനായാട്ട് കർശന നടപടി വേണം
Thursday 06 February 2025 3:51 AM IST
തിരുവനന്തപുരം: പത്തനംതിട്ടയിൽ സ്ത്രീകളുൾപ്പെടെയുള്ളവരെ ആളുമാറി തല്ലിച്ചതച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സംഭവം പൊലീസിന്റെ നരനായാട്ടാണ്. ഒരു പ്രകോപനവുമില്ലാതെയാണ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. പൊലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. മർദ്ദനമേറ്റവരുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി നിയമനടപടി ഉറപ്പാക്കണം. കേരളത്തിലെ പൊലീസ് സി.പി.എമ്മിന് അടിമവേല ചെയ്യാനുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.