രണ്ട് കടുവകൾ ചത്ത നിലയിൽ
Thursday 06 February 2025 3:13 AM IST
കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി ഫോറസ്റ്റ്‌റേഞ്ചിൽ ഉൾപ്പെടുന്ന ഓടത്തോട് പോഡാർ പ്ലാന്റേഷൻ തേയിലതോട്ടത്തിലാണ് ആദ്യം കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ട്. തൊട്ടുപിന്നാലെ വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള കുറിച്യാട് റേഞ്ചിലെ താത്തൂർ സെക്ഷൻ പരിധിയിൽ മയ്യക്കൊല്ലി ഭാഗത്താണ് മറ്റൊരു കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ മുൻകാലുകളിലൊന്ന് മുറിഞ്ഞനിലയിലാണ്. മരണകാരണം വ്യക്തമല്ല.വയനാട്ടിൽ ഒരാാഴ്ചയ്ക്കിടെ ചത്തുവീഴുന്നത് മൂന്നാമത്തെ കടുവയാണ്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.