ടി.പി.ശ്രീനിവാസനോട് മാപ്പ് പറയണം: വി.ഡി.സതീശൻ

Thursday 06 February 2025 1:36 AM IST

തിരുവനന്തപുരം: മുൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ടി.പി ശ്രീനിവാസനോട് സി.പി.എം നേതാക്കൾ മാപ്പ് പറഞ്ഞിട്ട് വേണം വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിലേക്ക് വിദേശ സർവകലാശാലകളെ ക്ഷണിച്ചുവെന്ന കുറ്റത്തിന് എസ്.എഫ്.ഐക്കാരെക്കൊണ്ട് ടി.പി ശ്രീനിവാസന്റെ മുഖത്ത് അടിപ്പിച്ചവരാണ് സി.പി.എം നേതൃത്വം. വിദേശ സർവകകലാശാലകളെ കൊണ്ടുവരാൻ യു.ഡി.എഫ് ശ്രമിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്തവരാണ് സി.പി.എമ്മും എൽ.ഡി.എഫ് മുന്നണിയുമെന്നത് മറക്കരുത്.

കിഫ്ബി റോഡുകളിൽ നിന്നും ടോൾ പിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ആ നീക്കത്തെ തടയും.. കിഫ്ബി റോഡുകളിൽ നിന്നും ടോൾ പിരിക്കില്ലെന്ന് നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണിത്.