ഗുരുധർമ്മ പ്രചരണസഭാ നേതൃസംഗമം
Friday 07 February 2025 4:17 AM IST
ശിവഗിരി: ഗുരുധർമ്മ പ്രചരണ സഭയുടെ മണ്ഡലം, ജില്ലാ പ്രവർത്തകരുടെ സംയുക്ത നേതൃസമ്മേളനം 9ന് ശിവഗിരി മഠത്തിൽ ചേരും. രാവിലെ10ന് കേന്ദ്ര എക്സിക്യൂട്ടീവ് യോഗവും 11ന് മണ്ഡലം - ജില്ലാ നേതൃസമ്മേളനവും നടക്കുമെന്ന് ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരക പരിശീലകരുടെ തിരഞ്ഞെടുപ്പ് അന്നേദിവസം രാവിലെ 9ന് നടക്കും.