വാർഷിക സമ്മേളനം

Friday 07 February 2025 12:21 AM IST

കീക്കൊഴൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ ക്ഷാമാശ്വാസ കുടിശികകൾ ഉടനെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുകോൽ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. തോമസ് എബ്രഹാം അദ്ധ്യക്ഷനായി. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.വിജയമ്മ, ആനി പി ജോർജ്, ജോർജ് തോമസ്, തോമസ് വർഗീസ്, വി.പി.ശ്രീധരൻ, ബീന തോമസ്, കെ ജെ മാത്യു, കെ എ മറിയാമ്മ എന്നിവർ പ്രസംഗിച്ചു.