അനന്ദുവിന് കമ്പനികൾ ഫണ്ട് നൽകിയോ?- പൊലീസ് അന്വേഷിക്കുന്നു

Friday 07 February 2025 12:00 AM IST

തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ എന്നിവ നൽകുന്ന പദ്ധതിക്കായി കമ്പനികൾ സാമൂഹ്യസുരക്ഷാ ഫണ്ട് (സി.എസ്.ആർ) നൽകിയിട്ടുണ്ടോയെന്ന്സ പൊലീസ് അന്വേഷിക്കുന്നു. വനിതകളുടെ ശാക്തീകരണത്തിനും അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുമെന്ന പേരിലാണ് പകുതിവില പദ്ധതികൾ നടപ്പാക്കിയത്.

സി.എസ്.ആർ ഫണ്ട് ചെലവഴിക്കുന്നതിന് കമ്പനികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണ് പണം ചെലവാക്കേണ്ടത്. നിയമപരമായ ബാദ്ധ്യതയായതിനാൽ, ചെറിയ തോതിൽ ഫണ്ട് നൽകി ഏതെങ്കിലും കമ്പനികൾ തട്ടിപ്പ് നടത്തിയോയെന്നും അന്വേഷിക്കും.

അതേസമയം, അനന്ദുവിന് ഒരു കമ്പനിയും സി.എസ്.ആർ ഫണ്ട് നൽകിയിട്ടില്ലെന്നും വിഹിതം നൽകിയവരുടെ പണം തിരിമറി ചെയ്താണ് കുറേപ്പേർക്ക് സ്കൂട്ടറുകളും ലാപ്ടോപ്പും നൽകിയതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇത്തരം മൊഴികൾ പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല.

സ്കൂട്ടറിനും ലാപ്ടോപ്പിനും പകുതി തുക നൽകിയാൽ ശേഷിക്കുന്ന പണം കേന്ദ്രസർക്കാർ സഹായമായും കമ്പനികളുടെ സി.എസ്.ആർ ഫണ്ടായും ലഭിക്കുമെന്നാണ് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. അനന്ദുവിന് ബിനാമി നിക്ഷേപങ്ങളുണ്ടെന്നും അന്യസംസ്ഥാനങ്ങളിലടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്. രാജ്യത്തെ വിവിധ കമ്പനികൾ സി.എസ്.ആർ ഫണ്ട് ചെലവിടാനുള്ള ചുമതല തന്നെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും അനന്ദു ആളുകളെ വിശ്വസിപ്പിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

സീ​റോ​ ​എ​മി​ഷ​ൻ​ ​ശി​ല്പ​ശാല

തി​രു​വ​ന​ന്ത​പു​രം​:​മീ​ഡി​യം,​ഹെ​വി​ ​ട്ര​ക്കു​ക​ളി​ൽ​ ​എ​മി​ഷ​ൻ​ ​കു​റ​യ്ക്കു​ന്ന​തി​നാ​യി​ ​കെ.​എ​സ്.​ഇ.​ബി.​യു​ടെ​ ​ബൈ​ ​ഇ​വി​ ​ആ​ക്സി​ല​റേ​റ്റ​ർ​ ​സെ​ല്ലി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​സ്മാ​ർ​ട്ട് ​ഫ്രൈ​റ്റ് ​സെ​ന്റ​ർ​ ​ഇ​ന്ത്യ​ ​(​എ​സ്.​ഇ.​സി​)​ ​സീ​റോ​ ​എ​മി​ഷ​ൻ​ ​ട്ര​ക്കു​ക​ളെ​ക്കു​റി​ച്ച് ​ശി​ൽ​പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ജി.​ഐ.​എ​സി​ന്റെ​ ​ഗ​താ​ഗ​ത,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​ഉ​പ​ദേ​ശ​ക​നാ​യ​ ​ശി​രീ​ഷ് ​മ​ഹേ​ന്ദ്രു​ ​മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.​ ​കേ​ന്ദ്ര​ ​വാ​ണി​ജ്യ​വ്യ​വ​സാ​യ​ ​മ​ന്ത്രാ​ല​യ​ത്തി​ലെ​ ​ലോ​ജി​സ്റ്റി​ക്സ് ​ഡി.​പി.​ഐ.​ഐ.​ടി​യു​ടെ​ ​ഡ​യ​റ​ക്ട​ർ​ ​രാ​കേ​ഷ് ​കു​മാ​ർ​ ​മീ​ണ,​അ​ന​ർ​ട്ടി​ന്റെ​ ​ഇ​മൊ​ബി​ലി​റ്റി​ ​സെ​ല്ലി​ന്റെ​ ​ത​ല​വ​നും​ ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​രും​ ​ആ​യ​ ​മ​നോ​ഹ​ര​ൻ​ ​ജെ,​ ​സം​സ്ഥാ​ന​ ​എ​ന​ർ​ജി​ ​മാ​നേ​ജ്‌​മെ​ന്റ് ​സെ​ന്റ​റി​ലെ​ ​എ​ന​ർ​ജി​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ് ​ജോ​ൺ​സ​ൺ​ ​ഡാ​നി​യേ​ൽ,​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ന്റെ​ ​പു​നു​രു​പ​യോ​ഗ​ ​ഊ​ർ​ജ്ജ​ ​സം​ര​ക്ഷ​ണ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​ആ​ശ​ ​വി,​പാ​ർ​ട്ട്ണ​ർ​ ​ഗ്രാ​ന്റ് ​തോ​ർ​ട്ട​ൺ​ ​ഇ​മൊ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​എ​ന​ർ​ജി​ ​കു​ൽ​ഭൂ​ഷ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.