സി.വി.വർഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

Friday 07 February 2025 12:00 AM IST

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തുടരും. തൊടുപുഴയിൽ നടന്ന സമ്മേളനത്തിൽ നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നാലുപേരെ ഒഴിവാക്കി. 39 അംഗ ജില്ലാ കമ്മിറ്റിയേയും 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി ഏകകണ്ഠമായാണ് സി.വി. വർഗീസിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2022ൽ കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ കെ.കെ. ജയചന്ദ്രൻ ഒഴിഞ്ഞപ്പോഴാണ് വർഗീസ് ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. അറുപത്തിനാലുകാരനായ വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. 23 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവും കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗവുമാണ്.

ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനാണ്. കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണസംഘം സ്ഥാപക പ്രസിഡന്റുമാണ്. ചെള്ളക്കുഴിയിൽ വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകൻ. 18-ാം വയസിൽ പാർട്ടിയംഗമായി. 1980ൽ അമ്പലമേട് ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയാ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.

മേ​യ​ർ​ ​സ്ഥാ​നം​:​ ​ഇ​നി
ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന്
സി.​പി.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി

കൊ​ല്ലം​:​ ​മേ​യ​ർ​ ​സ്ഥാ​നം​ ​കൈ​മാ​റു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ധാ​ര​ണ​ക​ൾ​ ​അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​നി​ ​ജി​ല്ല​യി​ൽ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എം​ ​നേ​തൃ​ത്വ​വു​മാ​യി​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റ​ല്ലെ​ന്ന് ​സി.​പി.​ഐ​ ​ജി​ല്ലാ​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്ര​സ്താ​വ​ന​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.
തു​ട​ർ​ന്നു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​വു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.
കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ലി​ലെ​ ​സി.​പി.​ഐ​ ​അം​ഗ​ങ്ങ​ൾ​ ​ഇ​ട​തു​പ​ക്ഷ​ ​നി​ല​പാ​ട് ​തു​ട​രും.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്,​ ​മേ​യ​ർ​ ​സ്ഥാ​ന​ങ്ങ​ൾ​ ​സി.​പി.​ഐ​-​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ​പ​ങ്കു,​വ​ച്ചു​വ​രു​ന്ന​ത്.​ ​ധാ​ര​ണ​പ്ര​കാ​രം​ ​ര​ണ്ട് ​വ​ർ​ഷം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​സി.​പി.​ഐ​ ​ഒ​ഴി​ഞ്ഞി​രു​ന്നു.​ 2024​ ​ഡി​സം​ബ​ർ​ 30​ന് ​കൊ​ല്ലം​ ​മേ​യ​ർ​ ​സ്ഥാ​നം​ ​സി.​പി.​എം​ ​ഒ​ഴി​യേ​ണ്ട​താ​യി​രു​ന്നു.​ ​അ​തു​ണ്ടാ​കാ​ഞ്ഞ​തി​നാ​ൽ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന് ​സി.​പി.​ഐ​ ​ജ​നു​വ​രി​ 13​ന് ​ക​ത്ത് ​ന​ൽ​കി.​ ​അ​തി​നോ​ടും​ ​പ്ര​തി​ക​രി​ക്കാ​ഞ്ഞ​തി​നാ​ൽ​ ​ജ​നു​വ​രി​ 23​ന് ​വീ​ണ്ടും​ ​ക​ത്ത് ​ന​ൽ​കി.
മേ​യ​ർ​ ​സ്ഥാ​നം​ ​ഒ​ഴി​യാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​ചി​ല​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഒ​രാ​ഴ്ച​ ​സ​മ​യം​ ​ആ​വ​ശ്യ​മു​ണ്ടെ​ന്നും​ ​ഫെ​ബ്രു​വ​രി​ 5​ന് ​സി.​പി.​എം​ ​പ്ര​തി​നി​ധി​ ​രാ​ജി​ ​വ​യ്ക്കു​മെ​ന്നും​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​ ​അ​തും​ ​പാ​ലി​ക്കാ​ഞ്ഞ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​ന്ന് ​വൈ​കി​ട്ട് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സ്ഥാ​ന​വും​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ങ്ങ​ളും​ ​രാ​ജി​വ​യ്ക്കാ​ൻ​ ​സി.​പി.​ഐ​ ​തീ​രു​മാ​നി​ച്ച​ത്.
സി.​പി.​ഐ​ ​-​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ധാ​ര​ണ​ക​ൾ​ക്ക് ​വ്യ​ത്യ​സ്ത​മാ​യ​ ​സ​മീ​പ​ന​മാ​ണ് ​ജി​ല്ല​യി​ലെ​ ​സി.​പി.​എ​മ്മി​ന്.​ ​ഫെ​ബ്രു​വ​രി​ 10​ന് ​രാ​ജി​ ​വ​യ്ക്കു​മെ​ന്നാ​ണ് ​മേ​യ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ത്.​ ​മേ​യ​റു​മാ​യ​ല്ല​ .​ ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​വു​മാ​യാ​ണ് ​സി.​പി.​ഐ​യു​ടെ​ ​ധാ​ര​ണ.​ ​അ​താ​ണ് ​അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്.​ ​ഒ​റ്റ​യ്ക്ക് ​ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന​ ​വാ​ദം​ ​ബാ​ലി​ശ​മാ​ണ്.​ ​ഇ​ത്ത​രം​ ​പ്ര​സ്താ​വ​ന​ക​ൾ​ ​മു​ന്ന​ണി​ ​സം​വി​ധാ​ന​ത്തി​ന് ​ചേ​ർ​ന്ന​ത​ല്ല.​ .