പാതിവില തട്ടിപ്പ് കേസ്: പൊ​ലീ​സി​ന്റെ​ ​മു​ഖ്യ​ദൗ​ത്യം നി​ക്ഷേ​പങ്ങൾ ​ക​ണ്ടെ​ത്തൽ​

Friday 07 February 2025 1:26 AM IST



കൊച്ചി: സി.എസ്.ആർ ഫണ്ടുപയോഗിച്ച് പകുതിവിലയ്ക്ക് ഇരുചക്ര വാഹനമടക്കം നൽകാമെന്ന് പറഞ്ഞ് പ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ നടത്തിയത് 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. തട്ടിച്ച പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുഖ്യദൗത്യം. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കും.

അനന്തുകൃഷ്ണന്റെ നാലുകോടിയുടെ അക്കൗണ്ടുകൾ മാത്രമാണ് മരവിപ്പിച്ചിട്ടുള്ളത്. പ്രതിയുടെ ഇന്നോവക്രിസ്റ്റയടക്കം മൂന്നു കാറുകൾ കസ്റ്റഡിയിലുണ്ട്. ഇവ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി തുടങ്ങി.

അതിനിടെ പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂവാറ്റുപുഴ സബ്‌ജയിലിലുള്ള അനന്തുകൃഷ്ണനായി പൊലീസ് ഇന്നലെ കസ്റ്റഡി ഹാജരാക്കിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ നിരവധി കേസുകളുണ്ട്.

 ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞു

തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ലാലിയുടെ മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സർക്കാരിന്റെ വിശദീകരണം തേടി. ലാലിയെ ഏഴാംപ്രതിയാക്കി കണ്ണൂർ ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടികാട്ടിയാണ് ലാലി മുൻകൂർ ജാമ്യഹർജി നൽകിയത്. അനന്തുകൃഷ്ണന്റെ ലീഗൽ അഡ്വൈസറായി പ്രവർത്തിച്ചിരുന്നു. വിവിധ കമ്പനികളുമായി കരാറുകൾ തയ്യാറാക്കാൻ നിയമോപദേശവും നൽകി. അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലാലിയുടെ മുൻകൂർ ജാമ്യഹർജി നൽകിയത്. അഭിഭാഷകർ ഇന്നലെ പ്രത്യേകം പരാമർശിച്ചാണ് ഹർജി കോടതിയുടെ പരിഗണനയ്ക്കെടുപ്പിച്ചത്.

 ​ത​ങ്ങ​ളും ഇ​ര​യെ​ന്ന് ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണൻ

അ​ന​ന്തു​കൃ​ഷ്ണ​ന്റെ​ ​ത​ട്ടി​പ്പി​ന് ​സൊ​സൈ​റ്റി​ ​ഫോ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ഗ്രോ​ത്ത് ​ഒ​ഫ് ​ദി​ ​നേ​ഷ​നും​ ​(​സൈ​ൻ​)​ ​ഇ​ര​യാ​ണെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ബി.​ജെ.​പി​ ​നേ​താ​വ് ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​പ​കു​തി​വി​ല​യ്ക്ക് ​സ്‌​കൂ​ട്ട​റും​ ​ലാ​പ്‌​ടോ​പ്പും​ ​അ​ട​ക്ക​മു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​ന​ൽ​കാ​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ജ​ന​സേ​വ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യ​ത്.​ ​ഒ​രു​ ​രൂ​പ​പോ​ലും​ ​താ​ൻ​ ​കൈ​പ്പ​റ്റി​യി​ട്ടി​ല്ല.​ ​നാ​ഷ​ണ​ൽ​ ​എ​ൻ.​ജി.​ഒ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​നു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്ന​തി​നു​ ​മു​മ്പ് ​ത​ങ്ങ​ളു​ടെ​ ​സം​ഘ​ട​ന​ 5,620​ ​വാ​ഹ​നം​ ​വി​ത​ര​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.​ 400​പേ​ർ​ക്ക് ​വാ​ഹ​നം​ ​ന​ൽ​കാ​നു​മു​ണ്ട്.​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​അ​ട​ച്ച​ ​പ​ണം​ ​തി​രി​ച്ചു​ ​ന​ൽ​കും.​ ​കു​റ​ച്ചു​പേ​ർ​ ​പ​ണം​ ​കൈ​പ്പ​റ്റി.​ ​സൈ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ണം​ ​ന​ൽ​കി​യ​വ​ർ​ക്കെ​ല്ലാം​ ​വാ​ഹ​നം​ ​ന​ൽ​കും.
2024​ ​മാ​ർ​ച്ച് 5​നാ​ണ് ​നാ​ഷ​ണ​ൽ​ ​എ​ൻ.​ജി.​ഒ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​നു​മാ​യി​ ​സൈ​ൻ​ ​ക​രാ​റി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​ത്.​ ​അ​തി​നു​ശേ​ഷം​ ​കു​റേ​ ​പ​ണം​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സാ​യി​ഗ്രാ​മം​ ​ചെ​യ​ർ​മാ​ൻ​ ​അ​ന​ന്ത​കു​മാ​റാ​ണ് ​എ​ൻ.​ജി.​ഒ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ ​മ​ന്ത്രി​മാ​രാ​യ​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നും​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യും​ ​പ​ങ്കെ​ടു​ത്ത​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ചി​ത്രം​ ​ത​ന്നെ​ ​കാ​ണി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ന്ന​തി​ന് ​അ​ന​ന്തു​വി​നെ​ ​കാ​ണാ​ൻ​ ​പ​ല​ ​ത​വ​ണ​ ​ഫ്ലാ​റ്റി​ൽ​ ​പോ​യി​ട്ടു​ണ്ടെ​ന്നും​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.